ജീവനക്കാരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ അനുവദിക്കണം ജോയിന്റ് കൗണ്‍സില്‍.

ശ്രീകണ്ഠാപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ തടഞ്ഞുവച്ച ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ തയ്യാറാകണമെന്ന് ജോയിന്റ് കൗണ്‍സില്‍ ഇരിക്കൂര്‍ മേഖല സമ്മേളനം ആവശ്യപ്പെട്ടു.

കഴിഞ്ഞ മൂന്ന് വര്‍ഷക്കാലയളവിനിടയില്‍ ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ലീവ് സറണ്ടര്‍, ശമ്പള പരിഷ്‌കരണ കുടിശിക, ക്ഷാമബത്ത കുടിശിക എന്നിവ ലഭിച്ചിട്ടില്ല.

കഴിഞ്ഞ ബജറ്റില്‍ രണ്ട് ശതമാനം ക്ഷാമബത്ത അനുവദിച്ചെങ്കിലും, കുടിശ്ശിക അനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് മേഖല സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം റോയി.കെ.ജോസഫ് പറഞ്ഞു.

മേഖല പ്രസിഡന്റ് പി.റഹ്‌മത്ത അധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡന്റ് ടി.എസ്.പ്രദീപ് സംഘടനാ റിപ്പോര്‍ട്ടും മേഖലാ സെക്രട്ടറി കെ.കെ.കൃഷണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ.വി.ജിതിന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

എം.എം.മോഹനന്‍, കെ.കെ.ചന്ദ്രന്‍, ഇ.ഉദയന്‍ എന്നിവര്‍ സംസാരിച്ചു.

സര്‍വീസില്‍ നിന്നും വിരമിച്ച ജോയിന്റ് കൗണ്‍സില്‍ ഭാരവാഹികളായിരുന്ന വിന്‍സന്റ് തോമസ്, ശശികുമാര്‍ ഒതയോത്ത് എന്നിവര്‍ക്ക് സമ്മേളനം യാത്രയയപ്പ് നല്‍കി.

പുതിയ ഭാരവാഹികള്‍

കെ.കെ.പ്രശാന്തന്‍-പ്രസിഡന്റ്
ഇ.ഉദയന്‍-വൈസ് പ്രസിഡന്റ്
കെ.കെ.കൃഷ്ണന്‍:സെക്രട്ടറി
ഇ.വി.അനീഷ്-ജോ:സെക്രട്ടറി,
കെ.വി.ജിതിന്‍: ട്രഷറര്‍