ജോസ് കെ. മാണി എം.പിയും മന്ത്രി റോഷി അഗസ്റ്റിനും അഡ്വ.ജോര്‍ജ് മേച്ചേരിയുടെ വസതി സന്ദര്‍ശിച്ചു.
തളിപ്പറമ്പ്: കേരളാ കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ ജോസ് കെ. മാണി എം.പിയും,
ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും പരേതനായ കേരളാ കോണ്‍ഗ്രസ് നേതാവ് അഡ്വ.ജോര്‍ജ് മേച്ചേരിയുടെ വസതി സന്ദര്‍ശിച്ചു.
യൂത്ത്ക്യാമ്പിനും ഒരു വിവാഹചടങ്ങിലും സംബന്ധിക്കുന്നതിനാണ് ഇരുവരും കണ്ണൂരിലെത്തിയത്.
ജില്ലാ ജന.സെക്രട്ടറി സജി കുറ്റിയാനിമറ്റം, നിയോജകമണ്ഡലം പ്രസിഡന്റ് ടി.എസ്.ജയിംസ് മരുതാനിക്കാട്ട്, ബേബി സിറിയക് ഉള്ളാട്ടില്‍,
ജോണി പേമലയില്‍, ജോസ് ചെന്നക്കാട്ടുകുന്നേല്‍ എന്നിവരും ഇരുവര്‍ക്കുമൊപ്പം ഉണ്ടായിരുന്നു.