ജോഷി മാത്യുവിന്റെ കൊലപാതകം സുഹൃത്ത് അറസ്റ്റില്‍.

ആലക്കോട്: യുവാവിനെ വിളിച്ചുവരുത്തി കുത്തിക്കൊന്ന കേസിലെ പ്രതി അറസ്റ്റില്‍.

മോറാനി സ്വദേശി മാവോടിയില്‍ ജയേഷ്(39)നെയാണ് ആലക്കോട് പോലീസ് അറസ്റ്റ് ചെയ്തത്.

ആലക്കോട് അരംഗം വട്ടക്കയത്തെ വടക്കയില്‍ മാത്യുവിന്റെയും പരേതയായ വല്‍സമ്മയുടെയും മകന്‍ ജോഷി മാത്യുവിനെ(35)യാണ് ജയേഷ് ഇന്നലെ രാത്രി 11 മണിയോടെ കുത്തിക്കൊന്നത്.

ഇരുവരും തമ്മിലുള്ള ചില പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞാണ് സുഹൃത്തുക്കള്‍ ജോഷിയെ ദീപാ ഹോസ്പിറ്റലിന് സമീപമുള്ള പാര്‍ക്കിംഗ് പ്ലാസയിലേക്ക് വിളിച്ചുവരുത്തിയത്.

സംസാരിച്ചുകൊണ്ടിരിക്കെ പ്രകോപിതനായ സുഹൃത്ത് കുത്തുകയായിരുന്നു.

ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.

പെയിന്റിംഗ് ജോലിക്കാരനായ ജോഷി അവിഹാഹിതനാണ്.

പ്രതി ജയേഷ് ആലോക്കോട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. സഹോദരങ്ങള്‍: സ്വപ്ന(ബംഗളൂരു), സോണിയ(സൗദി അറേബ്യ).