ജെ.പി. മന്ദിരം സാംസ്‌ക്കാരികകേന്ദ്രം നവീകരിച്ച കെട്ടിടം തുറന്നു.
മുയ്യം: മുണ്ടേരി ജെ.പി മന്ദിരം സാംസ്‌കാരികകേന്ദ്രത്തിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പാച്ചേനി സതീശന്‍ നിര്‍വ്വഹിച്ചു.
കലാ-സാംസ്‌ക്കാരിരംഗത്ത് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചതിന്റെ പാരമ്പര്യമുള്ള ഈ സാംസ്‌ക്കാരികകേന്ദ്രത്തില്‍ പാലിയേറ്റീവ് വളണ്ടിയര്‍ പരിശീലന കേന്ദ്രം ആരംഭിക്കുന്നതിനും ഇതോടൊപ്പം തടക്കമായി.
വി.പി.മഹേശ്വരന്‍ മാസ്റ്റരുടെ ആധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കെ.സുനില്‍കുമാര്‍, സഞ്ജീവനി പാലിയേറ്റീവ് ട്രസ്റ്റ് സെക്രട്ടറി സി.വിജയന്‍, പാലിയേറ്റീവ് ട്രെയിനര്‍ വി.വി.ഹരീന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
കോഴിക്കോട്ടെ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്‍ സെക്രട്ടെറി സത്യപാലന്‍ പാലിയേറ്റീവ് ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു.
വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ കൊളോബറേറ്റിങ് സെന്റര്‍ കണ്‍സള്‍ട്ടന്റ് സൈഫ് മുഹമ്മദ് ക്ലാസെടുത്തു.
കെ.വി. കൃഷ്ണന്‍ നന്ദി പറഞ്ഞു.
തുടര്‍ന്ന് തളിപ്പറമ്പ് സഞ്ജീവനി പാലിയേറ്റീവ് കേന്ദ്രത്തിന്റെ വാര്‍ഷിക കുടുംബ സംഗമം നടന്നു.