മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമ റിലീസ് ചെയ്തിട്ട് ഇന്നേക്ക് 44 വര്‍ഷം തികയുന്നു.
മലയാളസിനിമയുടെ ഗതി മാറ്റിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമ റിലീസ് ചെയ്തിട്ട് ഇന്നേക്ക് 44 വര്‍ഷം തികയുന്നു.
ഈ സിനിമയില്‍ നരേന്ദ്രന്‍ എന്ന വില്ലനെ അവതരിപ്പിച്ച മോഹന്‍ലാല്‍ സംവിധാനം ചെയ്ത ആദ്യത്തെ സിനിമ ബറോസ് ഇന്ന് റിലീസ് ചെയ്യുന്നു.
എത്രപറഞ്ഞാലും മതിയാവാത്ത വിഷയമാണ് പ്രേമം. അതുകൊണ്ടും തന്നെ മലയാളത്തില്‍ പുതിയ പ്രേമകഥകള്‍ വന്നുകൊണ്ടേയിരിക്കുന്നു.
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയുടെ കഥ വളരെ സിമ്പിളാണ്.
നെടുമുടി വേണു, പ്രതാപചന്ദ്രന്‍, ആലുമൂടന്‍ എന്നിവരാണ് മറ്റ് വേഷങ്ങളിലെത്തിയത്.
പ്രധാന അഭിനേതാക്കള്‍ക്കൊപ്പം ജെറി അമല്‍ദേവ് എന്ന പുതിയ സംഗീതസംവിധായകനേയും ഈ സിനിമ മലയാളത്തിന് പരിചയപ്പെടുത്തി.
കൊടൈക്കനാലില്‍ ജോലിക്ക് എത്തുന്ന പ്രേംകൃഷ്ണനും (ശങ്കര്‍) പ്രഭയും (പൂര്‍ണിമ ജയറാം) പ്രേമത്തിലാകുന്നു എന്നാല്‍ പിന്നീടാണ് പ്രഭ വിവാഹിതയാണെന്ന വിവരം അറിയുന്നത്.
ഒടുവില്‍ പ്രഭയുടെ ഭര്‍ത്താവ് നരേന്ദ്രന്‍ (മോഹന്‍ലാല്‍) രംഗത്ത് വരുന്നു. പ്രേംകൃഷ്ണനുമായി പ്രഭയുടെ അടുപ്പം അറിഞ്ഞ നരേന്ദ്രന്‍ പ്രഭയെ കൊല്ലുന്നു. പ്രേം നരേന്ദ്രനെ കൊന്നു പകരം വീട്ടി ആത്മഹത്യ ചെയ്യുന്നു.
ഇതാണ് കഥയെങ്കിലും ഫാസില്‍ എന്ന തിരക്കഥാകൃത്തും സംവിധായകനുമായ ഫാസിലിന്റെ അസാധാരമമായ കയ്യടക്കമാണ് സിനിമയെ വേറെ ലെവലാക്കി മാറ്റിയത്.
1980 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ മികച്ച നടി-പൂര്‍ണിമ ജയറാം, മികച്ച സംഗീത സംവിധായകന്‍-ജെറി അമല്‍ദേവ് മികച്ച ഗായകന്‍-യേശുദാസ്, മികച്ച ഗായിക-എസ്. ജാനകി, മികച്ച പശ്ചാത്തല സംഗീതം-ഗുണസിംഗ്, ജനപ്രീതി നേടിയ ചിത്രം എന്നീ അവാര്‍ഡുകളും മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ നേടിയെടുത്തു.
നവോദയയുടെ ബാനറില്‍ അപ്പച്ചന്‍ നിര്‍മ്മിച്ച സിനിമയുടെ ക്യാമറാമാന്‍-അശോക് കുമാര്‍, എഡിറ്റര്‍-ടി.ആര്‍.ശേഖര്‍, കല-എസ്.കൊന്നനാട്ട്, പരസ്യം-പി.എന്‍.മേനോന്‍, സഹസംവിധാനം-സ്റ്റാന്‍ലി ജോസ്, ആക്ഷന്‍-സുരേന്ദ്ര-കാസിം എന്നിവരായിരുന്നു.