തളിപ്പറമ്പ് ജുമാഅത് പള്ളി ട്രസ്റ്റ് കമ്മിറ്റി പിരിച്ചു വിട്ടു അഴിമതിക്കാരെ അയോഗ്യരാക്കണം. വഖഫ് സ്വത്ത് സംരക്ഷണ സമിതി.

തളിപ്പറമ്പ്:  തളിപ്പറമ്പ് ജുമാഅത് പള്ളി ട്രസ്റ്റ് കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും തുടരുന്ന കമ്മിറ്റിയെ പിരിച്ചു വിടണമെന്നും വഖഫ് ബോര്‍ഡ് നിയമിച്ച എം പാനല്‍ ഓഡിറ്റര്‍ ഇ.കെ.കരുണാകരന്റെ

റിപ്പോര്‍ട്ട് പ്രകാരം കണ്ടെത്തിയ ക്രമക്കേടുകള്‍ നടത്തിയവരെ അയോഗ്യരാക്കി വഖഫ് കമ്മിറ്റികളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതി ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ ചെയര്‍മാന്‍ സി.അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു.

സിദ്ദിഖ് കുറിയാലി, കെ.പി.എം.റിയാസുദ്ധീന്‍, മുസ്തഫ ഹാജി ചപ്പന്‍, എം.പി.റഫീഖ്, അനസ് അഹമ്മദ്, ഹംസക്കുട്ടി കൊമ്മച്ചി, വി.പി.ഷബീര്‍ എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളായി സി.അബ്ദുല്‍ കരീം (ചെയര്‍മാന്‍), സിദ്ദിഖ് കുറിയാലി, എം.പി.സജീറ(വൈസ് ചെയര്‍മാന്‍മാര്‍), കെ പി എം റിയാസുദ്ധീന്‍ (സിക്രട്ടറി), എം.പി. റഫീഖ്, ഹംസകുട്ടി കൊമ്മച്ചി (ജോ.സിക്രട്ടറിമാര്‍) മുസ്തഫ ഹാജി ചപ്പന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.