കടന്നപ്പള്ളിക്കാര്‍ ചോദിക്കുന്നു? ഞങ്ങടെ നാട്ടിലൂടെ എന്ന് ബസ്സോടും
പരിയാരം: നല്ല വിശാലമായ റോഡുണ്ടെങ്കിലും പേരിന് പോലും ഒരു ബസില്ലാതെ കടന്നപ്പള്ളിക്കാര്‍.

കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ്, ഗവ: ആയുര്‍വ്വേദ കോളേജ്, സര്‍ക്കാര്‍ പോതുമേഖലാ സ്ഥാപനമായ ഔഷധി, ഹയര്‍ സെക്കണ്ടറി വരെയുള്ള വിദ്യാലയങ്ങള്‍,
പൊതു മേഖലാ സഹകരണ ബാങ്കുകള്‍ തുടങ്ങി നിരവധി സര്‍ക്കാര്‍-സ്വകാര്യ മേഖല സ്ഥാപനങ്ങള്‍ ഉണ്ടെങ്കിലും കടന്നപ്പള്ളി വില്ലേജിലൂടെ എന്ന് ബസോടുമെന്നാണ് നാട്ടുകാരുടെ ചോദ്യം.
കേന്ദ്രമന്ത്രിയും സംസ്ഥാനമന്ത്രിയും നിരവധി ജില്ലാ-സംസ്ഥാന നേതാക്കളുമുണ്ടായിരുന്നിട്ടും ബസ് മാത്രമില്ല-
ഞങ്ങളുടെ നാട്ടിലൂടെ ഒരു ബസ്സോടാന് ഇനിയെത്ര കാലം കാക്കണംമെന്നാണ് ഇവര്‍ ചോദിക്കുന്നത്.
ബസ്സുകള്‍ ഓടാന്‍ പറ്റിയ റൂട്ടും വീതി കൂടിയ റോഡുകളും ഉണ്ടായിട്ടും ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന 12 ഓളം ഗ്രാമപ്രദേശത്തുകാര്‍ക്ക് ഇന്നും ആശ്രയം സ്വകാര്യ വാഹനങ്ങളും ടാക്സി-ഓട്ടോകളും മാത്രം.
അല്ലെങ്കില്‍ പുറം ലോകത്തെത്താന്‍ കിലോമീറ്ററുകളോളം നടന്നു പോകണം.
പടിഞ്ഞാറെക്കര, കിഴക്കേക്കര, ആലിമുക്ക്, മംഗലശ്ശേരി, ചിറ്റന്നൂര്‍, കോട്ടത്തുംചാല്‍, തെക്കേക്കര, വെള്ളാലം, കുറ്റിയാട്ട് തുടങ്ങിയ പ്രദേശത്തുകാര്‍ പതിറ്റാണ്ടുകളായി ബസ് സര്‍വ്വീസ് എന്ന സ്വപ്നവും പേറി നടക്കുകയാണ്.
കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളജ് കോട്ടത്തുംചാല്‍ ചന്തപ്പുര റോഡ്, ഗവ: മെഡിക്കല്‍ കോളേജ് ചന്തപ്പുര റോഡ്, വിളയാങ്കോട്ചിറ്റന്നൂര് ,പടിഞ്ഞാറെക്കര യു.പി.സ്കൂള്‍ കടന്നപ്പള്ളി ബസ് സ്റ്റോപ്പ് റോഡ്,
വിളയാങ്കോട് കുറ്റിയാട്ട് ചന്തപ്പുര റോഡ്, ചന്തപ്പുര ചെറുവിച്ചേരി-പാണപ്പുഴ റോഡ് എന്നിവയെല്ലാം നിരവധി ഗ്രാമപ്രദേശങ്ങളിലൂടെ കടന്നുപോകുന്നവയാണ്.
കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ ഈ ഗ്രാമങ്ങളിലുള്ളവര്‍ ബസ് സര്‍വീസ് ഇല്ലാത്തതിനാല്‍ നാലും അഞ്ചും കിലോമീറ്ററുകള്‍ താണ്ടിയാണ് ചന്തപ്പുര, മെഡിക്കല്‍ കോളേജ്, വിളയാങ്കോട്, അലക്യം പാലം, പടിഞ്ഞാറെക്കര ബസ് സ്റ്റോപ്പുകളിലെത്തുന്നത്.
കടന്നപ്പള്ളി ഗവ: ഹയര്‍ സെക്കണ്ടറി, പടിഞ്ഞാറെക്കരയിലെ യു.പി.സ്കൂള്‍, കഴക്കേക്കര എല്‍.പി.സ്കൂള്‍, തെക്കേക്കര ഗവ: എല്‍.പി.സ്കൂള്‍ എന്നീ വിദ്യാലയങ്ങളെല്ലാം ബസ് ഇല്ലാത്തതിനാല്‍ ഒറ്റപ്പെട്ട പ്രദേശങ്ങളിലാണ്.
പഞ്ചായത്ത്, വില്ലേജ് ഓഫീസ്, കൃഷിഭവന്, ബാങ്കുകള്‍, അക്ഷയ, പ്രൈമറി മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള വിദ്യാലയങ്ങള്‍ എന്നിവയെല്ലാം പ്രവൃത്തി പരിധിയായുള്ള കടന്നപ്പള്ളി പോസ്റ്റാഫീസിലെത്താന് കാല്‍നടയാത്രയോ സ്വകാര്യ വാഹന വാഹനങ്ങളൊ മാത്രമാണ് പോംവഴി.
ഇന്നാട്ടുകാര്‍ക്ക് റേഷന്‍ വാങ്ങാന്‍ പോലും കിലോമീറ്ററുകള്‍ നടന്നു പോണം. ഈ പ്രദേശങ്ങില്‍ വാടക വാഹനങ്ങള്‍ വിരളമായതിനാല്‍ ജനങ്ങള്‍ വലയുകയാണ്
. ചന്തപ്പുരയിലെ പഞ്ചായത്ത് ആസ്ഥാനത്തു നിന്ന് പരിയാരത്ത് ഗവ: മെഡിക്കല്‍ കോളേജ്, ആയുര്‍വ്വേദ കോളേജ് എന്നിവിടങ്ങളില്‍ എളുപ്പത്തിലെത്താവുന്ന രീതിയില്‍ ഉള്‍നാടുകളെ ബന്ധിപ്പിച്ചു
കൊണ്ട് മാതമംഗലം മലയോരത്തു നിന്നുള്ള ഒന്നോ രണ്ടോ ബസുകള്‍ ഇതുവഴി ബസ് ഓടിയാല്‍ താല്കാലിക പരിഹാരമാകും. പക്ഷെ, പൂച്ചക്കാര് മണിലെട്ടും എന്നതാണ് ചോദ്യം–
