റോഡ് OK ആയി- പക്ഷെ, കുളം കുഴിച്ചപ്പോള്‍ പൊങ്ങി വന്നത് അഴിമതിക്കഥ–കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്–

തളിപ്പറമ്പ്: കുഞ്ഞരയാല്‍ കാക്കാഞ്ചാല്‍ റോഡില്‍ വാട്ടര്‍ അതോറിറ്റി അധികൃതരുടെ അടിയന്തിര ഇടപെടല്‍.

കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് കുളം അറ്റാച്ച്ഡ് റോഡ് എന്ന് വിശേഷിപ്പിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെയാണ് അടിയന്തിര അറ്റകുറ്റപ്പണികളുമായി വാട്ടര്‍ അതോറിറ്റി അധികൃതര്‍ രംഗത്ത് വന്നത്.

കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസില്‍ ഇന്ന് രാവിലെ വാര്‍ത്ത വന്ന് ഒരു മണിക്കൂറിനകം തന്നെ നേതാജി വാര്‍ഡ് കൗണ്‍സിലര്‍

സി.പി.മനോജിനെ വിളിച്ച ഉന്നത വാട്ടര്‍ അതോറിറ്റി അധികൃതര്‍ ഇന്നുതന്നെ പൈപ്പ് പൊട്ടിയുള്ള വെള്ളം ചോര്‍ച്ച ഒഴിവാക്കുമെന്നറിയിച്ചു.

ഉടന്‍ തന്നെ സ്ഥലത്തെത്തിയ ജീവനക്കാര്‍ റിപ്പേര്‍ ചെയ്ത് പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. എന്നാല്‍ റിപ്പേറിങ്ങിന് ജീവനക്കാര്‍

എത്തിയതോടെയാണ് വലിയ അഴിമതിക്കഥകൂടി പുറത്തുവന്നത്.

കുടിവെള്ള പൈപ്പ് ഒരു മീറ്റര്‍ ആഴത്തില്‍ കുഴിച്ചിടണമെന്നാണ് നിയമമെങ്കിലും ഇവിടെ 58 സെന്റീമീറ്റര്‍ മാത്രമാണ് ആഴമുള്ളത്.

കൗണ്‍സിലറുടെ നേതൃത്വത്തില്‍ അളന്നപ്പോഴാണ് ഇത് വ്യക്തമായത്. നിര്‍ദ്ദേശിക്കപ്പെട്ട ആഴത്തില്‍ പൈപ്പ് കുഴിച്ചിടാത്തത് കൊണ്ടാണ്

ഇത്തരത്തില്‍ വാഹനങ്ങള്‍ പോകുമ്പോള്‍ പൈപ്പ് പൊട്ടാന്‍ കാരണമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ തന്നെ സമ്മതിച്ചു.

ഏതാണ്ട് 25 സ്ഥലങ്ങളില്‍ വെള്ളം ചോരുന്നുണ്ടെന്നും പൈപ്പ് മുഴുവനും നീക്കം ചെയ്ത് ഒരു മീറ്റര്‍ ആഴത്തില്‍ കുഴിച്ചിട്ടാല്‍ മാത്രമേ പ്രശ്‌നം ശാശ്വതമായി പരിഹരിക്കാന്‍ കഴിയുകയുള്ളൂെവന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

അടിയന്തിരമായി ഇത് ചെയ്യാന്‍ നടപടികള്‍ വേണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.

ഒരു മാസത്തിലേറെയായി അധികൃതര്‍ തിരിഞ്ഞുനോക്കാത്ത പ്രശ്‌നത്തില്‍ ഇടപെട്ട കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് കൗണ്‍സിലര്‍ സി.പി.മനോജ് നന്ദി അറിയിച്ചു.