മാതമംഗലം നീലിയാര്‍ ഭഗവതിക്ഷേത്രം കളിയാട്ടത്തിന് നാളെ തുടക്കമാവും
പരിയാരം: മാതമംഗലം നീലിയാര്‍ ഭഗവതി ക്ഷേത്രം കളിയാട്ടം നാളെ ആരംഭിക്കും. എട്ടിന് സമാപിക്കും. 4 ന് രാത്രി എട്ടിന് കളിയാട്ടം തുടങ്ങല്‍.

5 നും 6 നും രാത്രി നീലിയാര്‍ ഭഗവതി തോറ്റം, ഊര്പ്പഴശ്ശി, വേട്ടയ്ക്കൊരു മകന് തെയ്യത്തിന്റെ തോറ്റം. അടയ്ക്കാ തൂണുകളുടെ നിര്‍മാണം.
രാത്രി 12ന് കാവില്‍ അടിയന്തിരം. 6 നും 7 നും പുലര്‍ച്ചെ ഊര്പ്പഴശ്ശി, വേട്ടയ്ക്കൊരുമകന്‍ ദൈവങ്ങളുടെ പുറപ്പാട്. രാവിലെ 9 ന് നീലിയാര്‍ ഭഗവതിയുടെ പുറപ്പാട്.
ഏഴിന് വൈകീട്ട് ആറിന് മേലേരിക്ക് തീ പകരല്‍. തുടര്‍ന്ന് തോറ്റങ്ങള്‍ എട്ടിന് പുലര്‍ച്ചെ നാലിന് ഊര്പ്പഴശ്ശി, വേട്ടയ്ക്കരുമകന്‍ ദൈവങ്ങളുടെ പുറപ്പാട്.
തുടര്‍ന്ന് തീച്ചാമുണ്ഡിയുടെ അഗ്നിപ്രവേശം.
രാവിലെ 10ന് നാളികേരമുടയ്ക്കല്‍.
11ന് നീലിയാര്‍ ഭഗവതിയുടെ പുറപ്പാട്.
കോവിഡ് മാനദണ്ഡം അനുസരിച്ചാണു ചടങ്ങുകള്‍ നടക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.
