കല്ലിങ്കീല്‍ വീണ്ടും കോണ്‍ഗ്രസില്‍ തിരിച്ചെത്തുമ്പോള്‍-

നാലരവര്‍ഷത്തെ സസ്‌പെന്‍ഷന് ശേഷം കോണ്‍ഗ്രസ് നേതാവ് കല്ലിങ്കീല്‍ പത്മനാഭന്‍ പാര്‍ട്ടിയിലേക്ക് തിരികെ എത്തുന്നത് അദ്ദേഹത്തെ സ്‌നേഹിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെല്ലാം സന്തോഷമുണ്ടാക്കുന്ന സംഭവമാണ്.

നിര്‍ണായകമായ ഒരുനിയമസഭ തിരഞ്ഞെടുപ്പ് കാലത്തുതന്നെ അത് സംഭവിക്കുന്നു എന്നത് നല്ല തുടക്കമായി വേണം കാണാന്‍.

തളിപ്പറമ്പിലെ കോണ്‍ഗ്രസിന്റെ മുഖമായ കല്ലിങ്കീല്‍ പത്മനാഭന്‍ 2020-25 ലാലത്ത് നഗരസഭ വൈസ് ചെയര്‍മാനായും 18 വര്‍ഷം തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു.

സസ്‌പെന്‍ഷന് ശേഷവും പാര്‍ട്ടി നേതൃത്വത്തെ ഒരു തരത്തിലും പരസ്യമായി വിമര്‍ശിക്കാതെയാണ് ഇദ്ദേഹം പ്രവര്‍ത്തിച്ചത്.

മറ്റ് രാഷ്ട്രീയകക്ഷികളില്‍ നിന്ന് നിരവധി പ്രലോഭനങ്ങള്‍ ഈയടുത്ത ദിവസം വരെ ഉണ്ടായെങ്കിലും അതിനെയെല്ലാം അവഗണിച്ച് തന്റെ പാര്‍ട്ടി കോണ്‍ഗ്രസാണെന്നും മറ്റൊരു പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും കല്ലിങ്കീല്‍ വ്യക്തമാക്കിയിരുന്നു.

ഇതു തന്നെയാണ് അദ്ദേഹത്തിന്റെ വ്യക്തിത്വമേന്‍മ.

ഇത് ഉള്‍ക്കൊണ്ടുകൊണ്ട് കല്ലിങ്കീലിന്റെ സേവനം ഉപയോഗപ്പെടുത്താന്‍ കോണ്‍ഗ്രസ് കക്ഷിയും യി.ഡി.എഫും തയ്യാറാവണം എന്നാണ് മുഖംനോക്കാതെ പറയാനുള്ളത്.