കമ്യൂണിസ്റ്റ് പാര്‍ട്ടി 10 വര്‍ഷം കൊണ്ട് ശക്തമായ പ്രസ്ഥാനമായി മാറിയെന്ന് കാനം രാജേന്ദ്രന്‍.
തളിപ്പറമ്പ്: കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജനങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ദ്ധിച്ചുവരികയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടെറി കാനം രാജേന്ദ്രന്‍.

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ പാര്‍ട്ടിയുടെ ശക്തി ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ടെന്നും കാനം പറഞ്ഞു.
കാഞ്ഞിരങ്ങാട് നിര്‍മ്മിച്ച സി.പി.ഐയുടെ പുതിയ ഓഫീസായ സി.കെ.ചന്ദ്രപ്പന്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍.
മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നവരാണ് കേന്ദ്രത്തില്‍ ഭരണം കയ്യാളുന്നതെന്നും സാമ്പത്തികനയം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സി.പി.ഐ ജില്ലാ സെക്രട്ടെറി സി.പി.സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു.
സി.കെ.ചന്ദ്രപ്പന്‍ സ്മാരക വായനശാലയുടെയും ഗ്രന്ഥാലയത്തിന്റെയും ഉദ്ഘാടനം സി.പി.ഷൈജന്‍ നിര്‍വ്വഹിച്ചു.
ഫോട്ടോ അനാച്ഛാദനം സി.പി.മുരളിയും പി.കെ.മുജീബ്‌റഹ്‌മാനും ചേര്‍ന്ന് നിര്‍വ്വഹിച്ചു.
കെ.വി.ബാബു, വി.ജി.സോമന്‍ എന്നിവര്‍ പ്രസംഗിച്ചു.
