സംസ്‌കൃതപണ്ഡിതന്‍ കൈതപ്രത്തെ കാനപ്രം കേശവന്‍ നമ്പൂതിരി (87)നിര്യാതനായി.
പിലാത്തറ: സംസ്‌കൃതപണ്ഡിതന്‍ കൈതപ്രത്തെ കാനപ്രം കേശവന്‍ നമ്പൂതിരി (87)നിര്യാതനായി.
സംസ്‌കൃതത്തിലും മലയാളത്തിലും നിരവധി കവിതകള്‍ രചിക്കുകയും ആനുകാലികങ്ങളില്‍ എഴുതാറുമുണ്ട്.
കേരളത്തിനകത്തും പുറത്തും നിരവധി ക്ഷേത്രങ്ങളില്‍ ഭഗവദ്ഗീത,നാരായണീയം,
രാമായണം ജ്ഞാനയജ്ഞങ്ങള്‍ നടത്തിയിട്ടുണ്ട്.
ആര്‍.എസ്.എസ്. ജനസംഘം പരിവാര്‍ സംഘടനകളുടെയും ആദ്യകാല സംഘാടകനും ബി.ജെ.പി.യുടെ ഇരിക്കൂര്‍ മണ്ഡലം സെക്രട്ടറിയും ആയിരുന്നു.
നിരവധി ക്ഷേത്രങ്ങളില്‍ പൂജാരിയായി പ്രവര്‍ത്തിച്ചു.
ആലക്കോട് കേന്ദ്രീകരിച്ച് സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സക്രിയമായിരുന്നു.
അടിയന്തിരാവസ്ഥ കാലത്ത് ജനാധിപത്യ സംരക്ഷണത്തിനായി പ്രവര്‍ത്തിച്ചു.
ഭാര്യ:സരസ്വതി അന്തര്‍ജനം.
മക്കള: ഈശ്വരന്‍ നമ്പൂതിരി (അധ്യാപകന്‍, പയ്യന്നൂര്‍ ഗവ.ഗേള്‍സ് ഹൈസ്‌കൂള്‍, ഭാഗവതാചാര്യന്‍, ഭാരതീയ വിചാരകേന്ദ്രം ജില്ലാ സെക്രട്ടറി) സത്യഭാമ,ഗീത,രഞ്ജിനി.
മരുമക്കള്‍ : സുരേഷ് കുമാര്‍ (തിരുവനന്തപുരം), ചേലപ്പറമ്പ് കൃഷ്ണന്‍ നമ്പൂതിരി,പീശപ്പിള്ളി സത്യനാരായണന്‍ നമ്പൂതിരി ശോഭ(അധ്യാപിക, പരിയാരം ഗവ.വി.എച്ച്.എസ്.എസ്).
സഹോദരങ്ങള്‍: പരേതരായ ജ്യോതിഷ സംസ്‌കൃത പണ്ഡിതനായിരുന്ന കാനപ്രം നാരായണന്‍ നമ്പൂതിരി, ഈശ്വരന്‍ നമ്പൂതിരി.