പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ചു, രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്.

 

കണ്ണപുരം : പിക്കപ്പ് വാന്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു.

പിലാത്തറ-പാപ്പിനിശ്ശേരി കെ എസ് ടി പി റോഡില്‍ കണ്ണപുരം പാലത്തിന് സമീപം ഇന്ന് രാവിലെ  6.45 ടെയായിരുന്നു അപകടം.

രണ്ടുപേരുടെ നില ഗുരുതരം.

യോഗശാല സി ആര്‍ സി റോഡിലെ മുക്കോത്ത് ഹൗസില്‍ നൗഫല്‍ (37)പാപ്പിനിശ്ശേരി വെസ്റ്റിലെ ജുമാ മസ്ജിദിന് സമീപത്തെ ബൈത്തുല്‍ ജന്നാ ഹൗസില്‍ കെ.ടി അബ്ദുള്‍ സമദ്(72) എന്നിവരാണ് മരിച്ചത്.

വളപട്ടണത്തെ അരയോലികത്ത് നൗഷാദ്(54), കണ്ണപുരം കണിയാക്കണ്ടി വീട്ടില്‍ പവിത്രന്‍(73) എന്നിവര്‍ക്ക് പരിക്കേറ്റു.

നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ റോഡരികില്‍ നില്‍ക്കുകയായിരുന്ന ഓട്ടോടാക്‌സി െ്രെഡവറെയും സ്‌കൂട്ടര്‍ യാത്രക്കാരനെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

നിയത്രണം വിട്ട പിക്കപ്പ്‌വാന്‍ സമീപത്തെ ചായക്കടയിലേക്ക് പാഞ്ഞു കയറുകയും ഇലക്ട്രിക് പോസ്റ്റിനു ഇടിച്ചു നില്‍ക്കുതയായിരുന്നു.

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന നാലോളം ഇരുചക്രവാഹനങ്ങളും ഒരു ഓട്ടോടാക്‌സിക്കും കേടുപാടുകള്‍ പറ്റി.

പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാര്‍ ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

ഇടിയുടെ ആഘാതത്തില്‍ നൗഫല്‍ സമീപത്തെ കടയുടെ ഷട്ടറിനു മുകളിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

സ്‌കൂട്ടര്‍ യാത്രക്കാരനെ നാല് മീറ്ററോളം വലിച്ചു കൊണ്ടുപോകുകയും ചെയ്തു. കണ്ണപുരം എസ്.ഐ.സി.ജി.സാംസണിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.