പൂട്ടണം പൂട്ടിയേതീരൂ-പിലാത്തറ ബിവറേജ് ഔട്ട്‌ലെറ്റിനെതിരെ പ്രതിഷേധം കനക്കുന്നു-കണ്ണൂര്‍ രൂപത വനിതാ കമ്മീഷന്‍ പ്രതിഷേധിച്ചു.

പിലാത്തറ: പിലാത്തറ ലേഡീസ് ഹോസ്റ്റലിനും കോണ്‍വെന്റിനും മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ബീവറേജസ് ഔട്ട്‌ലെറ്റ് എത്രയും പെട്ടെന്ന് അടച്ചുപൂട്ടണമെന്ന് കണ്ണൂര്‍ രൂപത വനിതാ കമ്മീഷന്‍ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.

പിലാത്തറയില്‍ ചേര്‍ന്ന യോഗത്തില്‍ വനിതാകമ്മീഷന്‍ ഡയറക്ടര്‍ ഫാ.ഷൈജു പീറ്റര്‍, ഫാ.ബെന്നി മണപ്പാട്ട്, ഫാ.ക്ലമന്റ് ലെയ്ഞ്ചന്‍, ബിയാട്രീസ് ടീച്ചര്‍, സിസ്റ്റര്‍ ട്രീസ എന്നിവര്‍ പ്രസംഗിച്ചു.