പുക പടര്‍ന്നു.—കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ പുക പടര്‍ന്നു.
പോലീസിലും പയ്യന്നൂര്‍ അഗ്നിശമനസേനയിലും വിവരമറിയിച്ചത് പ്രകാരം സ്ഥലത്തെത്തിയ സേനാംഗങ്ങളുടെ പരിശോധനയില്‍ എയര്‍ കണ്ടീഷണറില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് വ്യക്തമായി.
ഇതിന്റെ കണക്ഷനുകള്‍ മുറിച്ചുനീക്കിയതോടെ പ്രശ്‌നത്തിന് പരിഹാരമായി.
പരിഭ്രാന്തരായ ജീവനക്കാരും രോഗികളും ആശങ്കയിലായെങ്കിലും അഗ്നിശമനസേനയുടെ പെട്ടെന്നുള്ള ഇടപെടല്‍ ഭീതി ഒഴിവാക്കി.
ഇന്ന് രാവിലെ ആറോടെയായിരുന്നു സംഭവം.
