മോട്ടോര്‍ തൊഴിലാളികളോടുള്ള അവഗണന എസ് ടി യു മോട്ടോര്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് മാര്‍ച്ച് ജൂണ്‍ 17ന്
മട്ടന്നൂര്‍: മോട്ടോര്‍ തൊഴിലാളികളോടുള്ള അവഗണന എസ് ടി യു മോട്ടോര്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് മാര്‍ച്ച് ജൂണ്‍ 17ന്.
കണ്ണൂര്‍ എയര്‍പോര്‍ട്ടിനകത്ത് നിന്ന് ഒട്ടോ-മിനി ടാക്‌സികളില്‍ യാത്രക്കാരെ കയറ്റാന്‍ അനുവദിക്കാതെ യാത്രക്കാര്‍ കിലോമീറ്ററോളം നടന്ന് വന്ന് എയര്‍പോര്‍ട്ടിന് പുറത്ത് നിന്നും വണ്ടിയില്‍ കയേറണ്ട ഗതികേടിലേക്ക് യാത്രക്കാരെ തള്ളിവിടുന്ന കിയാലിന്റെ തെറ്റായ നടപടിക്കെതിരെ
എസ് ടി യു മോട്ടോര്‍ ആന്റ് എഞ്ചിനിയറിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ എസ് ടി യു മോട്ടോര്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എയര്‍പോാര്‍ട്ടിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കാന്‍ ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
ഫെഡറേഷന്‍ പ്രസിഡന്റ് എ.പി.ഇബ്രാഹിമിന്റെ അദ്ധ്യക്ഷതയില്‍ മട്ടന്നൂര്‍ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ഇ.പി.ഷംസുദ്ദീന്‍ യോഗം ഉദ്ഘാടനം ചെയ്തു.
എസ് ടി യു ജില്ലാ സെക്രട്ടറി പി.പി.ജലീല്‍, മട്ടന്നൂര്‍ മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ വി.എന്‍.മുഹമ്മദ്, എസ് ടി യു മോട്ടോര്‍ സംസ്ഥാന ട്രഷറര്‍ ബഷീര്‍ ജൂബിലി, യാക്കോബ് വി ജലീല്‍ തലശ്ശേരി,
സി.കെ.സിറാജ് പെടയങ്ങോട്, പി.നൗഫല്‍ പുതിയങ്ങാടി, സി.കെ.പി.മുഹമ്മദ് കുഞ്ഞി, എസ്.വി.സക്കരിയ മാട്ടൂല്‍, പി.അബ്ദുല്‍ നാസര്‍ ഇരിട്ടി, കെ.അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു. ഇ.അബ്ദുള്‍ റാസിഖ് മാട്ടൂല്‍ സ്വാഗതവും പി.കബീര്‍ മട്ടന്നൂര്‍ നന്ദിയും പറഞ്ഞു