മെഡിക്കല്‍ കോളേജ് ഉന്നതരെ കാണാന്‍ സമയം നിശ്ചയിച്ചു-സമയം-വൈകുന്നേരം 3 മുതല്‍ 5 വരെ മാത്രം-
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട്, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ടുമാര്‍, റെസിഡന്റ് മെഡിക്കല്‍ ഓഫിസര്‍ (ആര്‍.എം.ഒ), അസിസ്റ്റന്റ് റെസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ (എ.ആര്‍.എം.ഒ) എന്നിവരെ സന്ദര്‍ശിക്കുന്നതിന് സമയം തീരുമാനിച്ചു.

ഇതുപ്രകാരം വൈകീട്ട് 3 മണി മുതല്‍ 5 മണി വരെയാണ് ആശുപത്രിയിലെ സൂപ്രണ്ട് ഉള്‍പ്പടെയുള്ളവരെ പൊതുജനങ്ങള്‍ക്കുള്‍പ്പെടെ ആശുപത്രി കാര്യം അറിയിക്കുന്നതിന് കാണാന്‍ കഴിയുക.
മെഡിക്കല്‍ കോളേജില്‍ സൂപ്രണ്ട് ഓഫീസിനോട് ചേര്‍ന്ന് മറ്റുള്ളവര്‍ക്കും പ്രത്യേക ഓഫീസ് ഒരുക്കിയതായും ആശുപത്രിയില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറുടെ സേവനം രാവിലെ 8 മണിമുതല്‍ രാത്രി 10 മണിവരെ ദീര്‍ഘിപ്പിച്ചതായും പ്രിന്‍സിപ്പാള്‍ അറിയിച്ചു.
