കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗത്തില്‍ പോകുന്നവര്‍ ശ്രദ്ധിക്കുക—-
പരിയാരം: രാജിവെച്ചവര്‍ക്ക് പകരം പുതിയ ഡോക്ടര്‍മാരില്ല, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഓര്‍ത്തോ വിഭാഗത്തില്‍ ഒ.പി. വെട്ടിച്ചുരുക്കി.
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓര്‍ത്തോപ്പഡിക്‌സ് ഒ.പി ഒന്നിടവിട്ട ദിവസങ്ങളിലാക്കി ക്രമീകരിക്കാന്‍ തീരുമാനിച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു.
ഇതുപ്രകാരം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും ഒ.പി. മറ്റ് ദിവസങ്ങളില്‍ ശസ്ത്രക്രിയ ഉള്‍പ്പടെയുള്ള ചികില്‍സകളായിരിക്കും നടക്കുക.
എന്നാല്‍ അടിയന്തിര ചികിത്സ 24 മണിക്കൂറും ലഭ്യമാണ്. അത്യാഹിതവിഭാഗത്തില്‍ ഓര്‍ത്തോ വിഭാഗം ഡോക്ടര്‍മാര്‍ക്ക് സ്‌റ്റേ ഡ്യൂട്ടിയും നിശ്ചയിച്ചു.
ഓര്‍ത്തോ വിഭാഗത്തില്‍ ഒരൊറ്റയൂണിറ്റായി പ്രവര്‍ത്തിക്കുന്നതാണ് നിലവിലെ സാഹചര്യ ത്തില്‍ അഭികാമ്യം എന്ന എച്ച്.ഒ.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടതെന്നും ഇത് ഡിസംബര്‍ 13 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു.
ഓര്‍ത്തോ വിഭാഗത്തില്‍ നിന്നും രണ്ട് ഡോക്ടര്‍മാര്‍ രാജിവെച്ചുപോയതിനാലാണ് ഈ ക്രമീകരണം നടത്താന്‍ അധികൃതര്‍ തീരുമാനിച്ചതെന്നറിയുന്നു.
തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഓര്‍ത്തോ വിഭാഗം തലവനും പ്രഫസറുമായ ഡോ.വി.സുനില്‍, എം.എസ്(ഓര്‍ത്തോ), അസോസിയേറ്റ് പ്രഫസര്‍ ഡോ.എന്‍.എന്‍.റിയാസ് എം.എസ് (ഓര്‍ത്തോ), അസി.പ്രഫസര്‍ ഡോ.അനൂപ് മറ്റം എം.എസ്(ഓര്‍ത്തോ), സീനിയര്‍ റസിഡന്റുമാരായ ഡോ.ഹിഷാനില്‍ എം.എസ്.(ഓര്‍ത്തോ), ഡോ.ഗോവിന്ദ് എം.എസ്(ഓര്‍ത്തോ), ഡോ.വിപിന്‍എം.എസ്(ഓര്‍ത്തോ), ഡോ.കെ.പി.മനോജ്കുമാര്‍ എം.ബി.ബി.എസ് എന്നിവരുടെ സേവനങ്ങള്‍ ലഭ്യമാണെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു.