62 കഴിഞ്ഞ ഡോക്ടര്‍മാര്‍ കടക്ക് പുറത്തെന്ന് ആരോഗ്യവകുപ്പ്-പ്രിന്‍സിപ്പാള്‍ അവധിയില്‍.
കരിമ്പം.കെ.പി.രാജീവന്‍

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചു.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് അദ്ദേഹം അവധിയില്‍ പ്രവേശിച്ചത്. പകരം ഗൈനക്കോളജി വിഭാഗം മേധാവി
ഡോ.എസ്.അജിത്തിന് പ്രിന്‍സിപ്പാളിന്റെ ചുമതല നല്‍കി.
നിലവിലുള്ള പ്രിന്‍സിപ്പാള്‍ ഡോ.കെ.അജയകുമാറിന് ജൂണ്‍ മാസത്തില്‍ ജോ.മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയരക്ടറായി പ്രമേഷന്‍ ലഭിക്കേണ്ടതായിരുന്നുവെങ്കിലും ഇതേവരെ പ്രമോഷന്‍ ഉത്തരവായിട്ടില്ല.
ഈ സാഹചര്യത്തിലാണ് പ്രിന്‍സിപ്പാള്‍ അവധിയില്‍ പ്രവേശിച്ചതെന്നാണ് സൂചന.
അതിനിടെ മെഡിക്കല്‍ കോളേജിലെ 62 വയസ് പൂര്‍ത്തിയായ മുഴുവന്‍ ഡോക്ടര്‍മാരോടും സ്വയം പിരിഞ്ഞുപോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇത് സംബന്ധിച്ച ഉത്തരവ് അടുത്ത ദിവസം തന്നെ പുറത്തിറങ്ങും. ഇതോടെ പ്രഗല്‍ഭരായ നിരവധി ഡോക്ടര്‍മാരാണ് പുറത്തുപോകേണ്ടി വരിക.
നേരിടുന്ന കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് ഇത് വലിയ പ്രതിസന്ധിയാവും സൃഷ്ടിക്കുക.
