പി.പി.കാര്‍ത്യായനിക്ക് യാത്രയയപ്പ് നല്‍കി.

പരിയാരം: കേരള ഫുഡ് ഹൗസ് സഹകരണ സംഘത്തില്‍ നിന്നും വിരമിച്ച പി.പി.കാര്‍ത്ത്യായനിക്ക് സംഘം ജീവനക്കാര്‍ യാത്രയയപ്പ് നല്‍കി.

കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.കെ സുദിപ് ഉദ്ഘാടനം ചെയ്തു.

പി.പി കാര്‍ത്ത്യായനിക്കുള്ള ഉപഹാര സമര്‍പ്പണം സംഘം പ്രസിഡന്റ് മാണിക്കര ഗോവിന്ദന്‍ നിര്‍വ്വഹിച്ചു.

ചടങ്ങില്‍ വച്ച് ഡൗണ്‍ സിന്‍ഡ്രോം നാഷണല്‍ ഗെയിംസില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ മാസ്റ്റര്‍ ശബരിനാഥിനെ ആദരിച്ചു.

ഡോ. കെ സുദിപ് ഉപഹാരം സമര്‍പ്പിച്ചു.

പി.വി ഷാജി അധ്യക്ഷത വഹിച്ചു.

പി.കെ പ്രസാദ്, വി.എന്‍ അഷ്‌റഫ്, യു കെ മനോഹരന്‍, പി.ആര്‍ജിജേഷ്, ഒ.വി.സീന, കെ.രാമദാസ്, കെ രാധാകൃഷ്ണന്‍, ശാന്തകുമാരി എന്നിവര്‍ പ്രസംഗിച്ചു.