മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവത്തില്‍ ആറ് ജീവനക്കാര്‍ക്കെതിരെ കേസ്.

പഴയങ്ങാടി: പഴയങ്ങാടിയില്‍ മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവത്തില്‍ ആറ്   ബസ് ജീവനക്കാരുടെപേരില്‍ പഴയങ്ങാടി പോലീസ് കേസെടുത്തു.

ഇന്നലെ വൈകുന്നേരം 6:15 നായിരുന്നു സംഭവം.

പഴയങ്ങാടി ബസ്റ്റാന്റില്‍ വെച്ച് ബസ് ജീവനക്കാര്‍ സമയത്തെ ചൊല്ലി പരസ്പരം ഏറ്റുമുട്ടിയ സംഘര്‍ഷത്തിന്റെ ദൃശ്യം പകര്‍ത്താന്‍ എത്തിയ പഴയങ്ങാടി മൊട്ടാമ്പ്രം സാറാമഹല്‍ വീട്ടില്‍ മുതിര്‍ന്ന

മാധ്യമപ്രവര്‍ത്തകനും കേരളകൗമുദി ലേഖകനുമായ മൊട്ടാമ്പ്രത്തെ എം.ടി.അബ്ദുള്‍ നാസറിനെയാണ്(58)ബസ് ജീവനക്കാരായ ആറോളം പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്.

നാസറിനെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ദൃശ്യം പകര്‍ത്തിയ ഫോണ്‍ ബലമായി പിടിച്ചു വാങ്ങി ദൃശ്യങ്ങള്‍ നശിപ്പിക്കുകയുമായിരുന്നു.

നാസിക്, സൈഫു വാടിക്കല്‍ എന്നിവര്‍ അടങ്ങിയ ആറോളം ബസ് ജീവനക്കാരുടെ പേരിലാണ് കേസ്.