പറമ്പില്‍ അതിക്രമിച്ചുകയറി തെങ്ങ് മുറിച്ചുമാറ്റിയതിന് കേസ്.
ആലക്കോട്: പറമ്പില്‍ അതിക്രമിച്ചുകയറി കായ്ഫലമുള്ള തെങ്ങ്മുറിച്ചു മാറ്റിയ സംഭവത്തില്‍ അയല്‍ക്കാരനെതിരെ കേസ്.
കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറയിലെ പുതുപ്പറമ്പില്‍ വീട്ടില്‍ മേരി അഗസ്തിയുടെ പരാതിയിലാണ് കേസ്.
ആലക്കോട് കൊട്ടയാട്ടെ തലക്കല്‍ വീട്ടില്‍ ടി.ജെ.സിബിയുടെ പേരിലാണ് ആലക്കോട് പോലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞമെയ്-5 ന് ഉച്ചക്ക് 1 മണിയോടെയായിരുന്നു സംഭവം.
മേരി അഗ്‌സ്തിയുടെ സ്ഥലത്തെ തെങ്ങ് സിബി മുറിച്ച നീക്കുകയായിരുന്നു.
ഉദ്ദേശം 40,000 രൂപയുടടെ നഷ്ടമുണ്ടായതായാണ് പരാതി.
