സ്‌ക്കൂളില്‍ കയറി അദ്ധ്യാപകനേയും പി.ടി.എ പ്രസിഡന്റിനേയും മര്‍ദ്ദിച്ച യുവാക്കള്‍ അറസ്റ്റില്‍.
പരിയാരം: സ്‌ക്കൂളില്‍ കയറി അധ്യാപകനേയും പി.ടി.എ പ്രസിഡന്റിനേയും ആക്രമിച്ച യുവാക്കള്‍ അറസ്റ്റില്‍.

കടന്നപ്പള്ളി മുണ്ടയാടന്‍ വീട്ടില്‍ പ്രണവ്(28), സുഹൃത്ത് കാസര്‍ഗോഡ് വെള്ളരിക്കുണ്ടിലെ പൂവാനിക്കുന്നേല്‍ വീട്ടില്‍ ജോസഫ് മാത്യു(25) എന്നിവരെയാണ് പരിയാരം പോലീസ് അറസറ്റ് ചെയ്തത്.
കടന്നപ്പള്ളി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.
സ്‌കൂള്‍ വളപ്പിലേക്ക് വാഹനവുമായി അതിക്രമിച്ച് കയറിയ യുവാക്കള്‍ ഇതിനെ ചോദ്യം ചെയ്ത അധ്യാപകനായ ലതീഷ് പുതിയടത്തിനെ മര്‍ദ്ദിക്കുകയായിരുന്നു.
ഇത് തടയാനെത്തിയ പി ടി എ പ്രസിഡന്റ് പി.വി രാജേഷിനെയേും സംഘം മര്‍ദ്ദിച്ചു.
ബഹളം കേട്ടെത്തേിയ നാട്ടുകാരാണ് ഇവരെ തടഞ്ഞുനിര്‍ത്തി വിവരം പോലീസിനെ അറിയിച്ചത്.
അക്രമത്തില്‍ പരിക്കേറ്റ അധ്യാപകനും പി ടി എ പ്രസിഡന്റും ആശുപത്രിയില്‍ ചികിത്സ തേടി.
പിടികൂടിയ യുവാക്കളെ കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.
ഇരുവരും ലമദ്യലഹരിയിലായിരുനന്നുവെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്‍ഡ് ചെയ്തു.
