യുവതിക്ക് പീഡനം-അപവാദപ്രചാരണം ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ പരാതി.

തളിപ്പറമ്പ്: അവിഹിതബന്ധം ആരോപിച്ച് ശാരീരിക-മാനസിക പീഡനം നടത്തുന്ന ഭര്‍ത്താവിനെതിരെ പരാതിയുമായി ഭാര്യ.

കുറുമാത്തൂര്‍ പയേരി ചേരന്‍ വീട്ടില്‍ സി.സജിന(37)ആണ് ഭര്‍ത്താവ് ബിജു, ഭര്‍തൃമാതാവ് സുലോചന എന്നിവര്‍ക്കെതിരെ പരാതി നല്‍കിയത്.

2011 മാര്‍ച്ച് 20 ന് വിവാഹിതരായ ഇരുവരും ഒന്നിച്ച് താമസിച്ചുവരുന്നതിനിടെ സജിനയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ഭര്‍ത്താവ് കൈക്കലാക്കിയ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

ഭര്‍തൃമാതാവ് സുലോചന അപവാദപ്രചാരണം നടത്തി മാനസികപീഡനം നടത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

തളിപ്പറമ്പ് പോലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തു.