പരിയാരം പ്രദേശത്ത് ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കണം: പരിയാരം പ്രസ്‌ക്ലബ്ബ്

പരിയാരം: അനുദിനം വികസിച്ചുവരുന്ന പരിയാരം പ്രദേശത്ത് അടിയന്തിരമായി പുതിയ ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കാന്‍ കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് നടപടികള്‍ സ്വീകരിക്കണമെന്ന് പരിയാരം പ്രസ്‌ക്ലബ്ബ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.

രണ്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജും ഔഷധി മേഖലാകേന്ദ്രവും പ്രവര്‍ത്തിക്കുന്ന ഈ പ്രദേശത്ത് പ്രതിദിനം അയ്യായിരത്തോളം ആളുകള്‍ വന്നുപോകുന്ന സാഹചര്യത്തില്‍ നഗരവല്‍ക്കരണം അനിവാര്യമാണെന്നും യോഗം വിലയിരുത്തി.

പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ടി.വി.പത്മനാഭന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

സെക്രട്ടെറി ജയരാജ് മാതമംഗലം റിപ്പോര്‍ട്ടവതരിപ്പിച്ചു.

പപ്പന്‍ കുഞ്ഞിമംഗലം, ടി.ബാബു പഴയങ്ങാടി, കെ.ദാമോദരന്‍, രാജേഷ് എരിപുരം, ഭാസ്‌ക്കരന്‍ വെള്ളൂര്‍, എം.ദിനേശന്‍, റഫീഖ് പാണപ്പുഴ, എം.വി.വേണുഗോപാലന്‍, ഷനില്‍ ചെറുതാഴം, അജ്മല്‍ തളിപ്പറമ്പ്, എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികള്‍- രാഘവന്‍ കടന്നപ്പള്ളി(രക്ഷാധികാരി),

ടി.വി.പത്മനാഭന്‍ മാസ്റ്റര്‍(പ്രസിഡന്റ്),

ജയരാജ് മാതമംഗലം(സെക്രട്ടെറി),

ശ്രീകാന്ത് പാണപ്പുഴ(ട്രഷറര്‍),

നജ്മുദ്ദീന്‍ പിലാത്തറ, പ്രണവ് പെരുവാമ്പ(വൈസ് പ്രസിഡന്റുമാര്‍),

പി.വി.അനില്‍, ഉമേഷ് ചെറുതാഴം(ജോ.സെക്രട്ടെറിമാര്‍).