പി.എം.നാരായണന്‍ നമ്പീശന്‍ ചരമദിനാചരണം സംഘടിപ്പിച്ചു.

പിലാത്തറ: എന്‍.എഫ്.പി.ടി.ഇ ദേശീയ നേതാവും സിപിഎം പ്രവര്‍ത്തകനുമായിരുന്ന നരീക്കാംവള്ളിയിലെ പി.എം.നാരായണന്‍ നമ്പീശന്റെ 2-ാം ചരമ വാര്‍ഷികം ആചരിച്ചു.

സി.പി.എം നേതാവ് എം.വി.രാജീവന്‍ ഉത്ഘാടനം ചെയ്തു.

എം.വി.സന്തോഷ് അധ്യക്ഷത വഹിച്ചു.

കെ.സി.തമ്പാന്‍ മാസ്റ്റര്‍, മാത്രടന്‍ കുഞ്ഞികണ്ണന്‍, കെ.പി.വി. ഗോവിന്ദന്‍, കെ.പി.സുമയ്യ, ഡി.എന്‍.അജയ്, എന്‍.പി.സുജേഷ് എന്നിവര്‍ പ്രസംഗിച്ചു.

ചടങ്ങില്‍ എസ്.എസ്.എല്‍.സി, +2 വിജയികളെയും, കൊട്ടിയൂര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ടകുട്ടിയെ രക്ഷപെടുത്തിയ സന്ദീപിനെയും അനുമോദിച്ചു.

ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരന്‍ ഉപഹാരം നല്‍കി.