യുവതി മക്കളുമായി കിണറില്‍ ചാടിയ സംഭവം-അമ്മായിയമ്മക്കെതിരെ പോലീസ് കേസെടുത്തു.

പരിയാരം: രണ്ട് മക്കളുമായി കിണറില്‍ ചാടി യുവതി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍തൃമാതാവ് ശ്യാമളയുടെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു.

മകന്റെ ഭാര്യ എന്ന പരിഗണന കൊടുക്കാതെ ഭര്‍ത്താവിനോടൊത്ത് സുഖിച്ചു ജീവിക്കാന്‍വിടില്ലെന്ന് ഭീഷണിപ്പെടുത്തി മാനസിക-ശാരീരിക പീഡനങ്ങള്‍ നടത്തിയതിനാണ് കേസ്.

കണ്ണപുരം കീഴറ വള്ളഉുവന്‍കടവിലെ പടിഞ്ഞാറേപുരയില്‍ പി.പി.ധനജ(30)യുടെ പരാതിയിലാണ് കേസ്.

ധനജയുടെ ഭര്‍ത്താവ് ചെറുതാഴം ശ്രീസ്ഥയിലെ എം.വി.ധനേഷിന്റെ അമ്മയാണ് ശ്യാമള.

ജൂലായ്-25 ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം നടന്നത്.

ധനജയും ഒരു കുട്ടിയും പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലും ഗുരുതരാവസ്ഥയിലുള്ള മറ്റൊരു കുട്ടി  കണ്ണൂരിലെ
സ്വകാര്യ ആശുപത്രിയിലും ചികില്‍സയിലാണ്.