വിവാദ സഹകരണ ധനകാര്യ സ്ഥാപനത്തെക്കുറിച്ച് നാറ്റക്കുറിപ്പ് പ്രചരിക്കുന്നു.

തളിപ്പറമ്പ്: വിവാദ സഹകരണ ധനകാര്യ സ്ഥാപനത്തെക്കുറിച്ചും മേധാവിയെക്കുറിച്ചും വാട്‌സ്ആപ്പ് കഥകള്‍ പ്രചരിക്കുന്നു.

ദൈനംദിന നിക്ഷേപക്കാരനും കുപ്പത്തെ ജീവനക്കാരനും ലക്ഷങ്ങള്‍ തട്ടിയിട്ടും എല്ലാം ഒതുക്കി കുറ്റക്കാരെ രക്ഷിച്ച മേധാവിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സംരക്ഷണസമിതിയുടെ പേരിലാണ് അജ്ഞാതകുറിപ്പ് വാടസ്ആപ്പുകള്‍ വഴി പ്രചരിക്കുന്നത്.

സ്ഥാപനം 18 കോടിയോളം നഷ്ടത്തിലാണെന്ന് പറയുന്ന കുറിപ്പില്‍ അഞ്ചരക്കണ്ടിയിലും കരുവന്നൂരിലുമുള്ള സ്ഥാപനങ്ങള്‍ പോലെ ഈസ്ഥാപനം മാറാന്‍ അനുവദിക്കരുതെന്നും വ്യക്തമാക്കുന്നുണ്ട്.

ശമ്പളം പറ്റുന്ന ഡ്രൈവറെ ഒഴിവാക്കി സില്‍ബന്ധികളുമായി മേധാവി നടത്തുന്ന ഊരുചുറ്റലുകളെക്കുറിച്ചും 100 രൂപയുടെ പേലും വില്‍പ്പനയില്ലാത്ത അനുബന്ധ സ്ഥാപനത്തിലെ ജീവനക്കാരനെക്കുറിച്ചും കുറിപ്പില്‍ പരാമര്‍ശമുണ്ട്.

നിക്ഷേപകരും അംഗങ്ങളും ശ്രദ്ധിക്കണം എന്ന സൂചനയോടെയുള്ള കുറിപ്പ് നിരവധിപേര്‍ക്ക് വാട്‌സ്ആപ്പ് വഴി പ്രചരിക്കുന്നതിനാല്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കയാണ്.