മകന്റെ മരണം-അമ്മക്കെതിരെ കൊലക്കുറ്റം

പരിയാരം: കുട്ടി മരിച്ച സംഭവത്തില്‍ അമ്മക്കെതിരെ പരിയാരം പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.

ജൂലായ്-30 ന് ഉച്ചക്ക് 12 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

കണ്ണപുരം കീഴറ വള്ളുവന്‍കടവിലെ പടിഞ്ഞാറേപുരയില്‍ പി.പി.ധനജ(30)പേരിലാണ് കേസ്.

മകന്റെ ഭാര്യ എന്ന പരിഗണന കൊടുക്കാതെ ഭര്‍ത്താവിനോടൊത്ത് സുഖിച്ചു ജീവിക്കാന്‍വിടില്ലെന്ന് ഭീഷണിപ്പെടുത്തി ഭര്‍ത്താവ് ശ്രീസ്ഥയിലെ എം.വി.ധനേഷിന്റെ അമ്മ ശ്യാമള നിരന്തര ശാരീരിക മാനസിക പീഡനങ്ങള്‍ നടത്തിയതില്‍ മനംനൊന്താണ് ധനജ രണ്ട് മക്കളേയും കിണറിലെറിഞ്ഞ് സ്വയം കിണറിലേക്ക് ചാടിയത്.

ഇതില്‍ ആറുവയസുകാരന്‍ ധ്യാന്‍കൃഷ്ണയാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്.

അമ്മ ധനജയും ഇളയകുട്ടി ദേവികയും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

ധനജയുടെ ആത്മഹത്യശ്രമത്തിന് കാരണക്കാരിയായ ഭര്‍തൃമാതാവ് ശ്യാമളയുടെ പേരില്‍ പോലീസ് നേരത്തെ കേസെടുത്തിരുന്നു.