പറമ്പില്‍ അതിക്രമിച്ചുകയറി തേക്ക് ഉള്‍പ്പെടെയുള്ള മരങ്ങള്‍ മുറിച്ചുകടത്തിയതിന് ഒരാള്‍ക്കെതിരെ കേസെടുത്തു.

കണ്ണൂര്‍: പറമ്പില്‍ അതിക്രമിച്ചുകയറി തേക്ക് ഉള്‍പ്പെടെയുള്ള മരങ്ങള്‍ മുറിച്ചുകടത്തിയതിന് ഒരാള്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.

മനാസ് എന്നയാളുടെ പേരിലാണ് കേസ്.

ഇക്കഴിഞ്ഞ ജൂലായ്-28 ന് പുഴാതി സ്വാമിമഠത്തിന് സമീപമുള്ള പറമ്പില്‍ നിന്നാണ് 70,000 രൂപ വിലവരുന്ന മരങ്ങള്‍ മോഷണംപോയത്.

കോഴിക്കോട് വെസ്റ്റ്ഹില്‍ അത്താണിക്കല്‍ പാസ്‌പോര്‍ട്ട് ഓഫീസിന് സമീപത്തെ തേജസ് വീട്ടില്‍ ജവഹറിന്റെ ഭാര്യ റോസ് ജവഹറിന്റെ പരാതിയിലാണ് കേസ്.