സഹകരണ വകുപ്പിന്റെ ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച് തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക്
തളിപ്പറമ്പ്: സഹകരണ വകുപ്പിന്റെ ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച് നിയമനടപടികളുമായി തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് മുന്നോട്ട്.
രണ്ട് നൈറ്റ് വാച്ച്മാന്‍ തസ്തികകളിലേക്ക് നിയമനം നടത്താന്‍ 2024 ജനുവരി 17 ന് ബാങ്ക് പത്രപരസ്യം നല്‍കുകയും നിയമന നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇത് സംബന്ധിച്ച് കുറ്റിക്കോല്‍ സാഫ് ഇന്‍ഡസ്ട്രീസിലെ പി.മൊയ്തീന്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നിയമന നടപടികള്‍ നിര്‍ത്തിവെക്കാന്‍ സഹകരണ ഡോ.രജിസ്ട്രാര്‍ ഉത്തരവ് നല്‍കിയിരുന്നു.
ഈ ഉത്തരവ് ഇതേവരെ വകുപ്പ് പിന്‍വലിച്ചിട്ടില്ല. എന്നാല്‍ സഹകരണ വകുപ്പിന്റെ സ്റ്റേ ഉത്തരവ് നിലനില്‍ക്കെ തന്നെ ഇന്ന്(സപ്തംബര്‍-13) രാവിലെ ബാങ്ക് മല്‍സര പരീക്ഷയും ഇന്റര്‍വ്യൂവും നടത്തിയിരിക്കയാണ്.
പരീക്ഷ നടത്താന്‍ തീരുമാനിച്ച വിവരമറിഞ്ഞ് ഇത് പാടില്ലെന്ന് ഇന്നലെ സഹകരണ വകുപ്പ് സ്റ്റേ ഉത്തരവ് നല്‍കിയെങ്കിലും ഈ ഉത്തരവിനും ബാങ്ക് പുല്ലുവില നല്‍കിയാണ് വേണ്ടപ്പെട്ടവരെ വിളിച്ചുവരുത്തി ഇന്ന് രാവിലെ പരീക്ഷ നടത്തിയത്.
സഹകരണ ജോ.രജിസ്ട്രാറുടെ ഉത്തരവ് ലംഘിച്ച് നിയമനം നടത്തുന്നത് ബാങ്ക് ഭരണസമിയെ പിരിച്ചുവിടാന്‍ പോലും സാധിക്കുന്ന ഗൗരവമേറിയ കാര്യമാണെന്നും വകുപ്പ് അധികൃതര്‍ പറഞ്ഞു.
2024 ലെ പത്രപരസ്യം കാലഹരണപ്പെട്ടിരിക്കെ പുതിയ പരസ്യംനല്‍കാതെ നടത്തുന്ന പരീക്ഷക്ക് അംഗീകാരമില്ല.
പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ അംഗീകരിച്ച ഏജന്‍സിയാണ് രാവിലെ 7 ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷ നടത്തിയത്.
ഈ ഏജന്‍സിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനും സഹകരണ വകുപ്പിന് സാധിക്കും.
