പച്ചക്കറി കച്ചോടം റോഡില്‍ കേസെടുത്ത് പോലീസ്, വെജ്‌കോക്ക് തെരുവ് കച്ചവടം നടത്തുന്നതിനെതിരെ വിമര്‍ശനം
തളിപ്പറമ്പ്: തളിപ്പറമ്പ് മെയിന്‍ റോഡില്‍ പൊതുജനങ്ങള്‍ക്ക് യാത്രാതടസം സൃഷ്ടിച്ച് റോഡില്‍ പച്ചക്കറി കച്ചവടം നടത്തിയതിന് പോലീസ് കേസെടുത്തു.
ബി.എം.വെജിറ്റബിള്‍സിലെ കപ്പാലം ഞാറ്റുവയല്‍ എ.പി.ഹൗസില്‍ എ.പി.മുഹമ്മദ് നിസാറിന്റെ(35)പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
ഇന്നലെ രാവിലെ ഒന്‍പതിനാണ് തളിപ്പറമ്പ് എസ്.ഐ കെ.ദിനേശന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം മാര്‍ഗതടസം സൃഷ്ടിച്ച് കച്ചവടം നടത്തിയതിന് കേസെടുത്തത്.
എന്നാല്‍ മെയിന്‍ റോഡില്‍ തളിപ്പറമ്പിലെ സഹകരണ സ്ഥാപനമായ വെജ്‌കോ ഉള്‍പ്പെടെ നടപ്പാതയും റോഡരികും കയ്യേറി കച്ചവടം നടത്തുന്ന സാഹചര്യത്തില്‍ പോലീസ് നടപടി ഭാഗികമാണെന്ന ആരോപണവും ശക്തിപ്പെട്ടിട്ടുണ്ട്.
