പാപ്പിനിശേരി പ്രസ് ഫോറം: സി.പ്രകാശന്‍ പ്രസിഡന്റ്, കെ.പ്രകാശന്‍ സെക്രട്ടെറി.

പാപ്പിനിശേരി: പാപ്പിനിശേരി പ്രസ് ഫോറം ഭാരവാഹികളായി സി.പ്രകാശനെയും (ദേശാഭിമാനി-പ്രസിഡന്റ്), കെ.പ്രകാശനെയും (കേരള കൗമുദി-സെക്രട്ടറി) തെരഞ്ഞെടുത്തു.

ദാമോദരന്‍ കല്യാശേരിയാണ് (മാതൃഭൂമി)ട്രഷറര്‍.

യോഗത്തില്‍ പി.പി.മോഹനന്‍ അധ്യക്ഷത വഹിച്ചു.

ദാമോദരന്‍ കല്യാശേരി, ഷാജി കണ്ണാടിയന്‍, കെ പ്രകാശന്‍, സി പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.

കേരളാ ജേര്‍ണലിസ്റ്റ് യൂണിയന്‍(കെ.ജെ.യു)കണ്ണൂര്‍ ജില്ലാ ട്രഷററാണ് സി.പ്രകാശന്‍. ജില്ലാ കമ്മറ്റി അംഗമാണ് കെ.പ്രകാശന്‍.