രാജരാജേശ്വര ക്ഷേത്രത്തിന് വേണ്ടി ചെയ്ത സഹായങ്ങള്‍ എം.എല്‍.എ വെളിപെടുത്തണം-എ.പി.ഗംഗാധരന്‍.

തളിപ്പറമ്പ്: രാജരാജേശ്വരക്ഷേത്രം വരിപ്പട
നവീകരണത്തിന് 50 ലക്ഷം അനുവദിച്ച് എം.വി.ഗോവിന്ദന്‍ എം.എല്‍.എയുടെ പ്രതികരണത്തോട് ബി.ജെ.പി ജില്ലാ സെക്രട്ടെറി എ.പി.ഗംഗാധരന്റെ ചോദ്യങ്ങള്‍-

ക്ഷേത്രം റോഡ് തളിപ്പറമ്പ് നഗരസഭയാണ് മുമ്പ് ടാര്‍ ചെയ്തത്, ഇപ്പോള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത ശേഷം റോഡിന്റെ അവസ്ഥ എന്താണ്? കരാറുകാരന്‍ എന്തിനാണ് പണി നിര്‍ത്തിയത് അത് വെളിപെടുത്തണം.

ഇപ്പോഴും റോഡ് ശോചനീയാവസ്ഥയിലല്ലെ? ഉത്തരവാദി ബി.ജെ.പിയാണോ?

ബി.ജെ.പി പ്രതിപക്ഷ പാര്‍ട്ടിയാണ്, കേരളത്തിലെ യു.ഡി.എഫ് അല്ല പ്രതിപക്ഷം അത് എം.എല്‍.എയുടെ പാര്‍ട്ടിയുടെ മുന്നണിയില്‍ പെട്ടവരാണ്.

തമിഴ്‌നാട്ടില്‍ ലീഗും കോണ്‍ഗ്രസും സി.പി.എമ്മും ഒന്നിച്ചാണ് ഇപ്പോഴുമുള്ളത്

ഇവിടെ നിങ്ങള്‍ വയറ്റ് പിഴപ് രാഷ്ട്രീയമാണ് കളിക്കുന്നത്. ഈ കണക്കില്‍ ബി.ജെ.പിയെ പെടുത്തണ്ട.

വരിപട നവീകരണത്തിന് എം.എല്‍.എ ഫണ്ട് അനുവദിച്ചു എന്ന വാര്‍ത്തക്ക് എതിരെയാണ് ബി.ജെ.പി പ്രതികരിച്ചത്.

50 ലക്ഷം കൊടുക്കുന്നത് എം.എല്‍.എ ഫണ്ട് അല്ല, അത് എം.എല്‍.എ ഫണ്ട് ആണ് എന്ന് പറയാനും പാടില്ല, ഇതിനെതിരെയാണ് പ്രതികരിച്ചത്.

അമ്പലത്തിന് ഉള്ളില്‍ ഇതുവരെ കയറാത്തവര്‍ അമ്പലത്തിന് വേണ്ടി ചെയ്യുന്നു എന്ന് പറയുന്നത് തെരഞ്ഞെടുപ്പ് സ്റ്റണ്ടായിട്ടെ ബി.ജെ.പി കാണുന്നുള്ളു.

39 ട്രെയിന്‍ അങ്ങോട്ടും 39 ട്രെയിന്‍ ഇങ്ങോട്ടും എന്നും പറയുന്നത് കേട്ടിട്ടുണ്ട്, ഒരു ട്രെയിനും ഇതുവരെ ഓടിയിട്ടില്ല,

അതുകൊണ്ട് വികസനം പറഞ്ഞ് ബി.ജെ.പിയെ പേടിപ്പിക്കാന്‍ വരേണ്ട-ഗംഗാധരന്റെ പ്രസ്താവനയില്‍ പറയുന്നു.