അമല്‍ ജോയി കൊന്നക്കല്‍ പത്രിക നല്‍കി, തേര്‍ത്തല്ലിയില്‍ ജലജ ജോയി വാവേലില്‍.

തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് കരുവഞ്ചാല്‍ ഡിവിഷന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അമല്‍ ജോയി കൊന്നക്കല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

തേര്‍ത്തല്ലി ഡിവിഷനില്‍ കേരളാ കോണ്‍ഗ്രസ്(എം) സ്ഥാനാര്‍ത്ഥി ജലജ ജോയി വാവേലിലും പത്രിക നല്‍കി.

ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍, തളിപ്പറമ്പ് നിയോജകമണ്ഡലം പ്രസിഡന്റ് ടി.എസ്.ജയിംസ് മരുതാനിക്കാട്ട് എന്നിവരും മറ്റ് നേതാക്കളും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണ വേളയില്‍ സംബന്ധിച്ചു.