പത്രിക തള്ളിയ വിരോധത്തിന് വയോധികനെ ഭീഷണിപ്പെടുത്തിയ ആറുപേര്‍ക്കെതിരെ കേസെടുത്തു.

തളിപ്പറമ്പ്: വ്യാജ ഒപ്പിട്ട് പിന്തുണ കത്ത് നല്‍കിതിനെതിരെ പരാതിപ്പെട്ടതിന് വയോധികനെ തടഞ്ഞുനിര്‍ത്തി അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ആറുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

ആന്തൂര്‍ കോടല്ലൂരിലെ കണ്ടന്‍ വീട്ടില്‍ കെ.പി.കൃഷ്ണന്റെ(73)പരാതിയിലാണ് ആന്തൂര്‍ 13-ാം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശപത്രിക നല്‍കിയ വി.കെ.ഷമീമ, ഷബീര്‍, രവി എന്നിവരുടെയും കണ്ടാലറിയാവുന്ന മറ്റ് മൂന്നുപേരും ഉള്‍പ്പെടെ 6 പേര്‍ക്കെതിരെകസെടുത്തത്.

നവംബര്‍ 24 ന് ഉച്ചക്ക് 12 നായിരുന്നു സംഭവം.

13-ാം വാര്‍ഡില്‍ മല്‍സരിക്കുന്നതിന് കൃഷ്ണന്‍ പിന്തുണച്ചതായി ഷമീമ വ്യാജരേഖ സമര്‍പ്പിച്ചതാണെന്നും താന്‍ ആര്‍ക്കും പിന്തുണ നല്‍കിയിട്ടില്ലെന്നും കൃഷ്ണന്‍ എഴുതി നല്‍കിയതിനാല്‍ ഷമീമയുടെ പത്രിക തള്ളിയിരുന്നു.

ഇതില്‍ പ്രകോപിതരായ പ്രതികള്‍ ഭീഷണിപ്പെടുത്തിയതായാണ് കൃഷ്ണന്റെ പരാതി.