-രാജരാജേശ്വര ക്ഷേത്രത്തിന്റെ വരിപ്പട നവീകരണത്തിന് അനുവദിച്ചു എന്ന് പറയുന്ന 50 ലക്ഷം എവിടെ-എ.പി.ഗംഗാധരന്‍

തളിപ്പറമ്പ്: കെ.എസ്.എഫ്.ഇയുടെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും 50 ലക്ഷം അനുവദിച്ചുവെന്നും, ചെയര്‍മാന്‍ ബന്ധപ്പെട്ട ദേവസ്വം അധികാരികളെ കാണും എന്നൊക്കെ പത്രവാര്‍ത്ത കൊടുത്തിട്ട് ചെയര്‍മാന്‍ വന്നോ എന്ന് ബി.ജെ.പി ജില്ലാ ജന.സെക്രട്ടെറി എ.പി.ഗംഗാധരന്‍.

ബി.ജെ.പി നേതാക്കള്‍ എന്തൊക്കെ ക്ഷേത്രത്തിന് കൊടുത്തു എന്നത് അവിടുത്തെ ജീവനക്കാര്‍ക്കും ദേവസ്വത്തിനും ജനങ്ങള്‍ക്കും അറിയാം, ഞങ്ങള്‍ക്ക് അതുമതി.

രാജരാജേശ്വരക്ഷേത്രത്തിലും മാടായികാവിലും വേളം മഹാഗണപതി ക്ഷേത്രത്തിലും ആരാണ് കാണിക്ക പണം മോഷ്ടിച്ച് പുറത്താക്കപ്പെട്ടത് എന്നും ജനങ്ങള്‍ക്കറിയാം.

അതുകൊണ്ട് ഇങ്ങനെ കള്ളം പറഞ്ഞ് വോട്ട് നേടാന്‍ ശ്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് എ.പി. ഗംഗാധരന്‍ പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു.

ഇലക്ഷന്‍ സമയത്ത് ജനങ്ങളെ പറ്റിച്ച് വോട്ട് നേടുക എന്ന ഒറ്റലക്ഷ്യം മാത്രമാണ് ഉദ്ദേശമെന്നും ഇത് നടക്കാന്‍ പോകുന്നില്ലന്നും ഗംഗാധരന്‍ പ്രസ്താവനയില്‍ പറയുന്നു.