പയ്യന്നൂർ പ്രസ്ഫോറം പോക്കറ്റ് ബുക്ക് പ്രകാശനം ചെയ്തു.

പയ്യന്നൂർ പ്രസ്ഫോറം അംഗങ്ങളായ
പത്രപ്രവർത്തകരുടെ വിവരങ്ങൾ ഉൾപ്പെടുത്തി പ്രസ്ഫോറം പുറത്തിറക്കിയ  പ്രസ്ഫോറം പോക്കറ്റ് ബുക്ക് പ്രകാശനം ചെയ്തു.

ബോംബെ ഹോട്ടലിൽ നടന്ന ചടങ്ങിൽ വെള്ളൂർ ജനത ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് എ.വി.കുഞ്ഞിക്കണ്ണൻ പ്രസ്ഫോറം പ്രസിഡൻ്റ് പി.എ.സന്തോഷിന് നൽകി പ്രകാശനം ചെയ്തു.

പ്രസ്ഫോറം സെക്രട്ടറി ടി.ഭരതൻ, ജനത ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.

സ്വാമി ആനന്ദതീർഥ ട്രസ്റ്റ് ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു.