പയ്യന്നൂര്‍ പ്രസ്‌ഫോറം കൃസ്തുമസ് ആഘോഷം
പയ്യന്നൂര്‍: പയ്യന്നൂര്‍ പ്രസ്‌ഫോറം കൃസ്തുമസ് ആഘോഷം സംഘടിപ്പിച്ചു.

കെ.കെ.റസിഡന്‍സിയില്‍ നടന്ന ആഘോഷ പരിപാടിയില്‍ വെച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൃസ്തുമസ് സമ്മാനമായി കേക്കുകള്‍ വിതരണം ചെയ്തു.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി.ബാബു പഴയങ്ങാടിക്ക് കേക്ക് നല്‍കി പ്രസ് ഫോറം പ്രസിഡന്റ് പി.എ.സന്തോഷ് കേക്ക് വിതരണം നിര്‍വ്വഹിച്ചു.
സെക്രട്ടെറി ടി.ഭരതന്‍, എം.ജഗന്നിവാസ്, കെ.എന്‍.വര്‍ഷ എന്നിവര്‍ സംബന്ധിച്ചു.
