തൃച്ചംബരം ആന്ത്രവീട് തറവാട് കളിയാട്ടം ജനുവരി 6,7 (ചൊവ്വ, ബുധന്‍) തീയ്യതികളില്‍ നടക്കും

തളിപ്പറമ്പ്; പുരാതനമായ തൃച്ചംബരം ആന്ത്രവീട് തറവാട് കളിയാട്ടം ജനുവരി 6,7 (ചൊവ്വ, ബുധന്‍) തീയ്യതികളില്‍ നടക്കും.

ജനുവരി 6 ചൊവ്വാഴ്ച രാവിലെ 8 മണിക്ക് ബ്രഹ്മശ്രീ ഇടവലത്ത് പുടയൂര്‍ കുബേരന്‍ നമ്പൂതിരിപ്പാടിന്റെ
കാര്‍മ്മികത്വത്തില്‍ ഗണപതിഹോമവും വിശേഷാല്‍ പൂജയും.

രാത്രി 8 മണിക്ക് ആനാടി ഭഗവതിയുടെ പ്രാരംഭ ചടങ്ങുകള്‍.

രാത്രി 9 മണി മുതല്‍ വണ്ണാത്തിപ്പോതി, ആനാടിപ്പോതി, കമ്മിയമ്മ തുടങ്ങിയ തെയ്യങ്ങളുടെ പുറപ്പാട്.

ജനുവരി 7 ബുധനാഴ്ച രാവിലെ 8 മണിക്ക് അസുരാംബികയായ ശ്രീ പരകാളി അമ്മയുടെ പുറപ്പാട്.