അതിക്രമിച്ചുകയറി കമ്പിവേലി തകര്‍ത്ത് 64,000 രൂപയുടെ നാശനഷ്ടം വരുത്തിയതിന് കേസ്.

തളിപ്പറമ്പ്: സ്ഥലത്ത് അതിക്രമിച്ചുകയറി അതിര്‍ത്തിയില്‍ സ്ഥാപിച്ച കമ്പിവേലി തകര്‍ത്ത് 64,000 രൂപയുടെ നാശനഷ്ടം വരുത്തിയതായി പരാതി.

കാടാച്ചിറ കടമ്പൂര്‍ ഓരിക്കരയിലെ കോട്ടത്ത് വളപ്പില്‍ ജയശ്രീ ഗോവിന്ദന്റെ(47)പരാതിയിലാണ് അജ്ഞാതസംഘത്തിന്റെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

ജയശ്രീ ഗോവിന്ദന്റെ പേരില്‍ തൃച്ചംബരം പട്ടപ്പാറയിലുള്ള സ്ഥലത്തെ അതിരില്‍ സ്ഥാപിച്ച കമ്പിവേലികളാണ് ഇക്കഴിഞ്ഞ ജനുവരി 2 ന് വൈകുന്നേരം 6നും 3ന് രാവിലെ 10നും ഇടയിലുള്ള സമയത്ത് നശിപ്പിച്ചത്.