പോലീസിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍പിടിയില്‍, ഓടിരക്ഷപ്പെട്ട നാലുപേര്‍ക്കെതിരെ കേസ്.
തളിപ്പറമ്പ്: നിങ്ങള്‍ ഇതില്‍ ഇടപെടണ്ട, നിങ്ങള്‍ നിങ്ങളുടെ പണിനോക്ക്, ഇവിടെ കൊലപാതകമൊന്നും നടത്തിയിട്ടില്ല, ആകുന്നത് ആക്ക് പുല്ലന്‍മാരെ, ഞങ്ങള്‍ ഫേസ്ബുക്ക് ലൈവിലിട്ട് നിങ്ങള്‍ക്ക് കാണിച്ചുതരാം-
എന്ന് ആക്രോശിച്ച് പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍, ഓടിരക്ഷപ്പെട്ട നാലുപേര്‍ക്കെതിരെ കേസെടുത്തു.

മയ്യില്‍ കയരളത്തെ ലങ്കന്‍ മടത്തില്‍ വീട്ടില്‍ എല്‍.എം.ജിജേഷിനെയാണ് തളിപ്പറമ്പ് എസ്.ഐ കെ.വി.സതീശന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
ഇയാളുടെ കൂടെയുണ്ടായിരുന്ന കുടു്കിമൊട്ടയിലെ ഷാജി, കാവിന്‍മൂലിലെ രാജേഷ്, പ്രവീണ്‍, നമ്പ്രത്തെ രഞ്ജിത്ത് എന്നിവരുടെ പേരിലാണ് കേസ്.
ഇന്നലെ വൈകുന്നേരം 5.24 ന് പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് സംഭവം. പറശിനിക്കടവ് ടോള്‍ബൂത്തിന് സമീപം പൊതു റോഡില്‍ വെച്ച് കെ.എല്‍-59 ജെ 9851 നമ്പര്‍ കാറില്‍ വെച്ച് നാലുപേര്‍ ചേര്‍ന്ന് ഒരാളുടെ കോളറില്‍ പിടിച്ച് വാക്തര്‍ക്കം നടക്കുന്നത് കണ്ട് വിവരം അന്വേഷിച്ച പോലീസ് സംഘത്തെ കാറില്‍ നിന്ന് പുറത്തിറങ്ങിയ സംഘം ഭീഷണിപ്പെടുത്തുകായിരുന്നു.
പോലീസ് ഇവരെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തപ്പോള്‍ നാലുപേര്‍ ഓടിരക്ഷപ്പെടകയായിരുന്നു. പ്രതികള്‍ സഞ്ചരിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
