തളിപ്പറമ്പ്: മുസ്ലിം യൂത്ത്‌ലീഗ് തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റി കഴിഞ്ഞ മൂന്ന് വര്‍ഷമായി വൈറ്റ് ഗാര്‍ഡ് തളിപ്പറമ്പിന്റെ സഹകരണത്തോടെ നടത്തി വരുന്ന ഇഫ്തിറാഹ ഇഫ്താര്‍ ടെന്റിന് തുടക്കമായി.
വഴിയാത്രകാര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും കടകളിലെ ജീവനക്കാര്‍ക്കും വളരെ ഉപകാരപ്രദമായ രീതിയിലാണ് ടെന്റ് ഒരുക്കിയിട്ടുള്ളത്.
റമദാന്‍ ഒന്ന് മുതല്‍ മുപ്പത് വരെ വിഭവസ്മൃദ്ധമായ രീതിയിലാണ് വിഭവങ്ങള്‍ നല്‍കി വരുന്നത്.
മുസ്ലിംയൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പല്‍ പ്രസിഡന്റ് മുഹമ്മദ് അഷ്റഫിന്റെ അധ്യക്ഷതയില്‍ മുസ്ലിംലീഗ് കണ്ണൂര്‍ ജില്ല സെക്രട്ടറി അള്ളാംകുളം മഹമ്മൂദ് ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ പികെ.സുബൈര്‍, മുസ്ലിം യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്‍.എ സിദ്ദിഖ്, മണ്ഡലം പ്രസിഡന്റ് ഉസ്മാന്‍ കൊമ്മച്ചി, കെ.വി.മുഹമ്മദ്കുഞ്ഞി, കെ മുഹമ്മദ്ബഷീര്‍, പി.പി.മുഹമ്മദ് നിസാര്‍, അഷ്റഫ് ബപ്പു,
ഗാന്ധി സിദ്ദിഖ്, പിപി.ഇസ്മായില്‍, എം.വി.ഫാസില്‍, പി.സി.നസീര്‍, ഫൈസല്‍ ചെറുകുന്നോന്‍, സയിദ് പന്നിയൂര്‍, ഹനീഫ മദ്രസ, മുഹമ്മദ് കുഞ്ഞി കുപ്പം, കെ.എസ്.ഉമ്മര്‍, കെ.എസ്.റഫീഖ്, എ.പി.നാസര്‍, ഫിയാസ് അള്ളാംകുളം, സഫീര്‍ കണ്ണങ്കീല്‍, സി.പി.നൗഫല്‍, സി.കെ.മദനി, അഷീര്‍ കുണ്ടാംകുഴി, മുഫീദ് കൂട്ടുക്കന്‍ എന്നിവര്‍ പങ്കെടുത്തു.
മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ ജന.സെക്രട്ടറി പി.എ. ഇര്‍ഫാന്‍ സ്വാഗതവും കെ.എന്‍.അന്‍ഷാദ് നന്ദിയും പറഞ്ഞു.