തളിപ്പറമ്പ് നഗരസഭയ്ക്ക് പുതിയ മാലിന്യശേഖരണ വാഹനം

തളിപ്പറമ്പ്: ലോകബാങ്ക് സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെ.എസ്.ഡബ്ല്യു.എം.പി) മുഖേന തളിപ്പറമ്പ് നഗരസഭക്ക് അനുവദിച്ച പുതിയ മാലിന്യശേഖരണ വാഹനം നിരത്തിലിറങ്ങി.

മുനിസിപ്പല്‍ ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു.

സാനിറ്ററി തൊഴിലാളികള്‍ ശേഖരിക്കുന്ന മാലിന്യങ്ങളുടെ ശേഖരണവും നീക്കവും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് പുതിയ വാഹനത്തിന്റെ സേവനം സഹായകരമാകും.

ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ പുല്ലായിക്കൊടി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

വൈസ് ചെയര്‍പേഴ്‌സണ്‍ ദീപ രഞ്ജിത്, വിവിധ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.റജുല, പി.സി.നസീര്‍, കെ.മുഹമ്മദ് ബഷീര്‍, പി.പി.വത്സല, നഗരസഭാ സെക്രട്ടറി കെ.പി.സുബൈര്‍, കെ.എസ്.ഡബ്ല്യു.എം.പി ഫിനാന്‍ഷ്യല്‍ എക്‌സ്‌പെര്‍ട്ട് പി.വി.നാരായണന്‍,

എന്‍വയോണ്‍മെന്റല്‍ എക്‌സ്‌പെര്‍ട്ട് പി.ധനേഷ്, എസ്.ഡബ്ല്യു.എം എന്‍ജിനീയര്‍ അഖില ആഗ്‌നസ് മാത്യു, നഗരസഭാ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.