പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍.

മലപ്പുറം: തിരൂരില്‍ പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയില്‍. തിരൂര്‍ കോലുപാലം കുറ്റിക്കാട്ടില്‍ യൂസഫ് (45) ആണ് അറസ്റ്റിലായത്.

പശുവിന്റെ ഉടമസ്ഥന്റെ പറമ്പില്‍ ജോലിക്ക് വന്നിരുന്ന പ്രതിയെ കഴിഞ്ഞ ശനിയാഴ്ച രാത്രിയില്‍ തൊഴുത്തിന് സമീപം കണ്ടിരുന്നു.

സംശയം തോന്നിയതിനാല്‍ തൊഴുത്തില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പീഡനം വിവരം പുറത്തറിഞ്ഞത്.

ഉടമ നല്‍കിയ പരാതിയില്‍ യൂസഫിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തിരൂര്‍ എസ് ഐ ഷിജോ സി തങ്കച്ചന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

ഇയാള്‍ക്കെതിരെ പ്രകൃതിവിരുദ്ധ പീഡനം, മൃഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.