ഗോപി കൂവോടിന്റെ രണ്ടാമത്തെ പുസ്തകം: പ്രകാശനം ഇന്ന്
തളിപ്പറമ്പ്: പായല്‍ ബുക്‌സ് പബ്ലിഷ് ചെയ്യുന്ന ഗോപി കൂവോടിന്റെ 2-ാമത്തെ പുസ്തകം പ്രവാസം-കനലും കുളിരും ഇന്ന് 19 ഞായറാഴ്ച രാവിലെ 9 30 ന് പുരോഗമന കലാസാഹിത്യ സംഘം തളിപ്പറമ്പ് സൗത്ത് നേതൃത്വത്തില്‍ കുറ്റിക്കോല്‍ മാനവ സൗഹൃദ മന്ദിരത്തില്‍ വച്ച് പ്രകാശനം ചെയ്യും.
സൗദി അറേബ്യയിലെ പ്രവാസ അനുഭവങ്ങളുടെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ തീവ്രവും തീഷ്ണവുമായ ഉള്ളുലക്കുന്ന നൊമ്പരങ്ങള്‍ പ്രവാസത്തെയും നാടിനെയും കോര്‍ത്തിണക്കിയ സ്‌നേഹവും സൗഹൃദവും ചേര്‍ന്ന സത്യസന്ധമായ വിവരണമാണ് ഈ പുസ്തകത്തില്‍.
ഏറെ നാളത്തെ പ്രയത്‌നത്തിന്റെ ഫലമായാണ് പുസ്തകം പ്രകാശനത്തിനായി തയ്യാറാവുന്നത്.
കേരള സംഗീത നാടക അക്കാദമി സിക്രട്ടറി കരിവെള്ളൂര്‍ മുരളിയാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കുന്നത്.
ഏറ്റുവാങ്ങുന്നത് പുകസ തളിപ്പറമ്പ് മേഖല പ്രസിഡന്റ് എം.വി.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍.