കുട്ടിക്ക് ബൈക്കോടിക്കാന്‍ നല്‍കിയ സംഭവത്തില്‍ ആര്‍.സി.ഉടമയുടെ പേരില്‍ പോലീസ്‌കേസെടുത്തു.

ചന്തേര: കുട്ടിക്ക് ബൈക്കോടിക്കാന്‍ നല്‍കിയ സംഭവത്തില്‍ ആര്‍.സി.ഉടമയുടെ പേരില്‍ പോലീസ്‌കേസെടുത്തു.

സൗത്ത് തൃക്കരിപ്പൂര്‍ ഉടുമ്പുന്തല എം.ടി.പി വീട്ടില്‍ എം.ടി.പി അബ്ദുല്‍ഗഫൂറിന്റെ പേരിലാണ് ചന്തേര പോലീസ്‌കേസെടുത്തത്.

മാര്‍ച്ച്-28 ന് വൈകുന്നേരം 5.15 നായിരുന്നു കേസിനാസ്പദമായ സംഭവം.

ഉടുമ്പുന്തല ഭാഗത്തുനിന്നും ഒളവറ ഭാഗത്തേക്ക് കെ.എല്‍-14 ബി-4523 നമ്പര്‍ ബൈക്കില്‍ സഞ്ചരിച്ച കുട്ടിയെ ചന്തേര എസ്.ഐ എം.അജ്മലിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.

ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.

സീനിയര്‍ സി.പി.ഒ സജിത്ത് സിപി.ഒ സുരേഷ് എന്നിവരും എസ്.ഐയോടൊപ്പം ഉണ്ടായിരുന്നു.

55,000 രൂപയാണ് ഈ കേസില്‍ പിഴയായി ഈടാക്കുക.

കൂടാതെ വാഹനമോടിച്ച കുട്ടിക്ക് 25 വയസിന് ശേഷം മാത്രമേ ലൈസന്‍സ് ലഭിക്കുകയുള്ളൂ.