ദമ്പതികളെ ഇടിച്ചുവീഴ്ത്തിയ ബൈക്ക് യാത്രികന്റെ പേരില്‍ പോലീസ് കേസെടുത്തു

തളിപ്പറമ്പ്; ദമ്പതികളെ ഇടിച്ചുവീഴ്ത്തിയ ബൈക്ക് യാത്രികന്റെ പേരില്‍ പോലീസ് കേസെടുത്തു.

കെ.എല്‍-59-സി-2253 മോട്ടോര്‍സൈക്കിള്‍ യാത്രക്കാരന്റെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

ചപ്പാരപ്പടവ് ചീനായി പുതിയപുരയില്‍ വീട്ടില്‍ റഷീദ് മാനാട്(54), ഭാര്യ ജമീല(50)എന്നിവര്‍ക്കാണ് പരിക്കേറ്റത്.

മാര്‍ച്ച്-3 ന് വൈകുന്നേരം മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

കെ.എല്‍-59 എന്‍-2936 നമ്പര്‍ മോട്ടോര്‍ സൈക്കിളില്‍ ഇരുവരും മംഗര ഭാഗത്തുനിന്നും ചപ്പാരപ്പടവ് ഭാഗത്തേക്ക് പോകവെ

ചപ്പാരപ്പടവ് എം.എ.എച്ച് ആശുപത്രിയുടെ സമീപം വെച്ച് അമിതവേഗതയില്‍ അശ്രദ്ധമായി വന്ന കെ.എല്‍-59-സി-2253 മോട്ടോര്‍സൈക്കിള്‍ ഇരുവരേയും ഇടിച്ചുവീഴ്ത്തുകയായിരുന്നു.