തളിപ്പറമ്പ്’: തീപിടുത്തം നടന്ന തളിപ്പറമ്പ് കെ.വി.കോംപ്ലക്‌സിലെ കടകളില്‍ ശൂചീകരണം നാളെ നടക്കും.
വ്യാപാരികളുടെ നേതൃത്വത്തിലാണ് ശുചീകരണം നടക്കുക.
എന്നാല്‍ ശുചീകരണം അനുവദിക്കില്ലെന്നും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നടപടികള്‍ ഉറപ്പുവരുത്താതെ ശുചീകരണത്തിന് അനുമതി നല്‍കില്ലെന്ന് നഗരസഭ സെക്രട്ടെറികെ.പി.സുബൈര്‍ പറഞ്ഞു.
ഇത് സംബന്ധിച്ച് ഇന്ന് വൈകുന്നേരം നഗരസഭ ഓഫീസില്‍ വ്യാപാരി സംഘടനാ നേതാക്കളും നഗരസഭ സെക്രട്ടെറിയുമായി രൂക്ഷമായ വാക്കേറ്റം നടന്നു.
ചെയര്‍പേഴ്‌സനോടും വൈസ് ചെയര്‍മാനോടും വരെ തന്റെ റൂമില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ സെക്രട്ടെറി ആക്രോശിച്ചു.
കൗണ്‍സിലര്‍മാരോടും മോശമായി പെരുമാറി.
ഇത്കൂടാതെ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചതായും തനിക്ക് വധഭീഷണിയുണ്ടെന്നും വ്യക്തമാക്കി നഗരസഭ ഓഫീസലേക്ക് പോലീസിനെ വിളിച്ചുവരുത്തുകയും ചെയ്തു.