ക്ഷേത്രത്തിന് സമീപം പരസ്യമദ്യപാനം-മൂന്നുപേര്‍ക്കെതിരെ കേസ്
.പരിയാരം: പൊതുസ്ഥലത്ത് പരസ്യമദ്യപാനം നടത്തിയ മൂന്നുപേര്‍ പോലീസ് പിടിയില്‍.
കടന്നപ്പള്ളി പുതിയപുരയില്‍ വീട്ടില്‍ പി.പി.വിനു(42), കിഴക്കേക്കര കോയി വീട്ടില്‍ കെ.മനോജ്(51), തുമ്പോട്ടയിലെ പുതിയപുരയില്‍ വിജയന്‍(48) എന്നിവരാണ് പിടിയിലായത്.
ഇന്നലെ വൈകുന്നേരം 6.30 ന് കടന്നപ്പള്ളി തൊണ്ടച്ചന്‍ ക്ഷേത്രകവാടത്തിന് സമീപം വെച്ചാണ് മൂവരും മദ്യപാനത്തിലേര്‍പ്പെട്ടത്.
പരിയാരം ഇന്‍സ്‌പെക്ടര്‍ കെ.ജെ.വിനോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ ഇവരെ പിടികൂടിയത്.
ഗ്രേഡ് എ.എസ്.ഐ ശ്രീകുമാര്‍, എസ്.സി.പി.ഒ അനീഷ് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
